ബോളിവുഡ് ചിത്രം ക്വീൻ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. കങ്കണ റണൗട്ടിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ക്വീൻ 2014ലാണ് പുറത്തിറങ്ങിയത്. ഈ ചിത്രം മലയാളത്തിൽ എത്തുന്പോൾ അമല പോൾ മുഖ്യവേഷത്തിൽ എത്തുമെന്നായിരുന്നു സൂചന.
എന്നാൽ മഞ്ജിമയായിരിക്കും നായികയാകുക എന്നതാണ് പുതിയ വിവരം. നീലകാന്ത സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായി കുറേ സിനിമകളുടെ തിരക്കിലാണ് മഞ്ജിമ ഇപ്പോൾ. ഉദയനിഥി സ്റ്റാലിൻ നായകനാകുന്ന ഇപ്പടി വെല്ലുമാണ് മഞ്ജിമയുടെ പുതിയ ചിത്രം.
അമലയല്ല ക്വീൻ, അതു മഞ്ജിമ
03:37 PM Sep 09, 2017 | Deepika.com