ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന "പത്രോസിന്റെ പടപ്പുകൾ' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വടക്കൻ പറവൂരിൽ ആരംഭിച്ചു
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് പത്രോസിന്റെ പടപ്പുകൾ. സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരും ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
മരിക്കാര്‍ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നു.
പത്രോസിന്റെ പടപ്പുകൾ പറവൂരിൽ
03:44 PM Feb 22, 2021 | Deepika.com