ഇ​നി പു​തി​യ ലു​ക്കി​ൽ; ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് നി​വേ​ത

02:34 PM Feb 22, 2021 | Deepika.com

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​സ്വാ​ദ​ക​രു​ടെ പ്രി​യ​ന​ടി​യാ​ണ് നി​വേ​ത തോ​മ​സ്. ബാ​ല​താ​ര​മാ​യി മ​ല​യാ​ള​സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ നി​വേ​ത ര​ജ​നീ​കാ​ന്ത്, വി​ജ​യ് തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ച്ചു ത​മി​ഴി​ലെ​യും മു​ൻ​നി​ര​നാ​യി​ക​മാ​രി​ലൊ​രാ​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

നീ​ണ്ട മു​ടി​യൊ​ക്കെ​യാ​യി നാ​ട​ൻ​ലു​ക്കി​ലാ​ണ് പ​ല​പ്പോ​ഴും പ്രേ​ക്ഷ​ക​ർ താ​ര​ത്തെ ക​ണ്ടി​ട്ടു​ള്ള​ത്. എ​ന്നാ​ലി​പ്പോ​ൾ താ​ര​ത്തി​ന്‍റെ പു​തി​യ ലു​ക്ക് ക​ണ്ടു ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. നീ​ള​ൻ മു​ടി വെ​ട്ടി ബോ​ബ് ക​ട്ട് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് നി​വേ​ത.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നി​വേ​ത ത​ന്നെ​യാ​ണ് ത​ന്‍റെ പു​തി​യ ക​ട്ട് പു​റ​ത്തു​വി​ട്ട​ത്. ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണ് നി​വേ​ത പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. പു​തി​യ സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണോ നി​വേ​ത മു​ടി മു​റി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല.