സിനിമാ മോഹവുമായി കൊച്ചിയിലെത്തുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ കണ്ണീരും കിനാക്കളും നർമത്തിൽ ചാലിച്ച് അണിയിച്ചൊരുക്കുന്ന ഒരു മുഴുനീള സസ്പെൻസ് ത്രില്ലറാണ് കൊച്ചിയുടെ താരങ്ങൾ.
മാപ്പിളപ്പറമ്പിൽ ഫിലിംസിന്റെ ബാനറിൽ എം.ജി.സജു നിർമിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് എൻ.എൻ.ബൈജു ആണ്.
ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് യതീഷ് ശിവൻ ആണ്. ഡി.ബി അജിത്, അനില്‍ കരുവാറ്റ, രമ അന്തര്‍ജനം, ജീന എന്നിവരുടെ വരികൾക്ക് ജോസി ആലപ്പുഴ, സജിവ് മംഗലത്ത് എന്നിവർ സംഗീതം പകരുന്നു.
ദേവൻ, ശിവജി ഗുരുവായൂർ, സുനിൽ സുഗദ, ജയൻ ചേർത്തല, രമേശ് വലിയശാല, മധു പട്ടത്താനം,സാജു കൊടിയൻ, കോബ്രാ രാജേഷ്,ആദിത്യൻ ആദിദേവ്, ഹരിന്ദ്രനാഥ് മുൻഷി, വിവേക്ഹരി, ഡോ.സുബ്രു, അഭി ജോയ്, രതീഷ് സാരംഗി, ഭാമ അരുൺ, ഗായത്രി വിജയ്, കനകലത, അംബികാ മോഹൻ, സീമ ജി. നായർ, ശിവലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.
കൊച്ചി, ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ കൊച്ചിയുടെ താരങ്ങൾ ഉടൻ തിയറ്ററിലെത്തും.
സിനിമാമോഹികളുടെ കഥയുമായി കൊച്ചിയുടെ താരങ്ങൾ
05:22 PM Feb 21, 2021 | Deepika.com