മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിലാണ് പൃഥ്വിയും അഭിനയിക്കുന്നതായുള്ള സൂചനകൾ.
ദൃശ്യം 2നെക്കുറിച്ച് സംസാരിക്കുന്ന വേളയിലാണ് ഇത്തരമൊരു സൂചന പൃഥ്വിരാജ് നൽകിയത്. നിങ്ങളാൽ സംവിധാനം ചെയ്യപ്പെടുന്നത് കാത്തിരിക്കാനാകുന്നില്ല എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ മോഹൻലാൽ ആയിരുന്നു നായകൻ. ഇപ്പോൾ മോഹൻലാൽ സംവിധാനവും പ്രധാനവേഷവും കൈകാര്യം ചെയ്യുന്ന ബറോസിൽ പൃഥ്വിയുമെത്തുന്നു.
പാസ് വേഗ, റഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും ബറോസിൽ അഭിനയിക്കുന്നുണ്ട്. ജിജോ പുന്നൂസ് ആണ് ബറോസിന്റെ രചയിതാവ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
മോഹൻലാൽ സംവിധാനം ചെയ്യും പൃഥ്വി അഭിനയിക്കും
05:47 PM Feb 20, 2021 | Deepika.com