നടൻ സൽമാൻഖാൻ അവതാരകനായ് എത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ റിയാലിറ്റി ഷോ 'ബിഗ് ബോസ് 14'ന്റെ (ഹിന്ദി സീസൺ) ഗ്രാൻഡ് ഫിനാലെ ഞായറാഴ്ച രാത്രി എട്ടിന്. കളേർസ് ചാനലിലാണ് സംപ്രേഷണം.
2006ൽ അമിതാബച്ചനിൽ തുടങ്ങി ശില്പ ഷെട്ടിയും സഞ്ജയ്ദത്തും ഫാറാഖാനുമൊക്കെ അവതരിപ്പിച്ച ബിഗ് ബോസ് ഹിന്ദി പതിപ്പ് ഇന്ത്യൻ ടെലിവിഷനിൽ ഏറ്റവും കൂടുതൽ മാർക്കറ്റുള്ള ഷോ യാണ്. ഈ ഷോ കഴിഞ്ഞ സീസണിൽ 10.5 മില്യൺ പ്രേക്ഷകരാണ് കണ്ടത്.
സൽമാൻ ഖാൻ പതിനൊന്നാമത് തവണയാണ് ബിഗ് ബോസിൽ എത്തുന്നതെങ്കിലും ഈ സീസണോടെ കരാർ അവസാനിക്കുകയാണ്. 20 കോടിയാണ് ആഴ്ചയിലെ പ്രതിഫലം. ഷോ നീണ്ടതിനാൽ 24 കോടി വരെ പോകുമെന്നാണ് അറിവ്.
ഫൈനൽ റൗണ്ടിൽ ഇപ്പോൾ അഞ്ചു പേരാണ് സ്ഥാനം നേടിയത്. ടിവി താരം റൂബിന ദിലയിക്, ഗായകൻ രാഹുൽ വൈദ്യ, തെന്നിന്ത്യൻ നടി നികിത ബോളി, അലി ധോണി, പിന്നെ രാഖി സാവന്ത്.
2020 ഒക്ടോബർ മൂന്നിന് തുടങ്ങിയ ബിഗ്ബോസ് ഇപ്പോൾ 140ഓളം എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞു. ഫൈനൽ വോട്ടിംഗ് ലൈനുകൾ ഞായറാഴ്ച ഉച്ചക്ക് 12ന് അവസാനിക്കും. ട്വിറ്റർ ഇന്ത്യ ഡോട്ട് കോം വോട്ടുപ്രകാരം 61.5 ശതമാനം നേടി റുബീന മുന്നിൽ ആണെന്നതാണ് റിപ്പോർട്ട്. രാഹുൽ വൈദ്യയാണ് തൊട്ടുപിന്നിൽ. ബിഗ് ഹൌസിൽ ഏറ്റവും കൂടുതൽ പ്രതിഫലമായ അഞ്ചുലക്ഷം വാങ്ങുന്ന താരമാണ് റുബീന.
ഒട്ടേറെ വിവാദങ്ങൾ ബിഗ് ബോസ് സീസൺ 14 ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അത് റേറ്റിംഗിനെയും ബാധിച്ചിരുന്നു. മത്സരാർഥികളുടെ എലിമിനേഷനും തിരിച്ചുവരവും പിന്നെ വൈൽഡ് കാർഡ് എൻട്രി യും തന്നെയായിരുന്നു മുഖ്യം.
പ്രേം ടി. നാഥ്
"ബിഗ് ബോസ്' ഹിന്ദി സീസൺ ഗ്രാൻഡ് ഫിനാലെ ഞായറാഴ്ച
04:51 PM Feb 20, 2021 | Deepika.com