വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാനസംരംഭമായ മലർവാടി ആർട്സ് ക്ലബിലൂടെയാണ് അജു വർഗീസ് മലയാളസിനിമയിലെത്തിയത്. പിന്നീട് ഈ യുവതാരത്തിന് കരിയറിൽ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മലയാളത്തിലെ തിരക്കേറിയ യുവതാരങ്ങളിലൊരാളാണ് അജു ഇന്ന്.
ഇപ്പോഴിതാ മലർവാടിയിലെ കഥാപാത്രത്തെക്കുറിച്ച് മനസുതുറക്കുകയാണ് അജു വർഗീസ്. പഠിക്കുന്പോൾ എന്തെങ്കിലും പരിപാടി സ്റ്റേജിൽ അവതരിപ്പിക്കാൻ തനിക്ക് ചമ്മലായിരുന്നുവെന്നും അങ്ങനെയുള്ള തന്നെ സിനിമയുടെ ഓഡിഷനു വേണ്ടി വിനീത് ശ്രീനിവാസൻ വിളിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.
"മലർവാടിയിലെ കുട്ടുവിന്റെ തല്ലിപ്പൊളി രൂപവും ആ മാനറിസവും കോളജിൽ എന്റെ ആയിരുന്നു. വിനീതിന് അതു മതിയായിരുന്നു. ഇക്കാര്യം ധ്യാൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. അത്രയും വൃത്തികെട്ടതായി ചെയ്യാൻ എന്നെക്കൊണ്ടേ പറ്റുള്ളൂ എന്നായിരുന്നു വിനീതിന്റെ കമന്റ്. അപ്പോൾ അഭിനയം ഒന്നും വേണ്ടല്ലോ. മലർവാടി ഇപ്പോൾ കാണുന്പോൾ എനിക്ക് ചമ്മലാണ്..'- അജു പറയുന്നു.
ആ ചിത്രം കാണുമ്പോൾ ഇപ്പോഴും ചമ്മൽ
03:56 PM Feb 18, 2021 | Deepika.com