ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച " സോള്‍ട്ട് ആന്റ് പെപ്പര്‍ " എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ബ്ലാക്ക് കോഫി " ഫെബ്രുവരി 19-ന് തിയറ്ററിലെത്തുന്നു
കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ്, കാളിദാസനായി പ്രേക്ഷകരുടെ കൈയടി നേടിയ ലാല്‍, മായയായി തിളങ്ങിയ ശ്വേത മേനോന് തുടങ്ങിയവര്‍ ബ്ലാക്ക് കോഫിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒപ്പം സണ്ണി വെയ്ന്‍, സിനി സൈനുദ്ദീന്‍, മൂപ്പനായി അഭിനയിച്ച കേളുമൂപ്പന്, സുധീര്‍ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഫടികം ജോര്‍ജ്, സാജൂ കൊടിയന്‍, കോട്ടയം പ്രദീപ്, സാലു കൂറ്റനാട്, ഓവിയ, ലെന, രചന നാരായണൻകുട്ടി തുടങ്ങിയവരും വേഷമിടുന്നു.
വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് ബിജിബാൽ സംഗീതം പകരുന്നു.
സാൾട്ട് ആൻഡ് പെപ്പറിന്റെ തുടർച്ചയായി ബ്ലാക്ക് കോഫി 19ന്
05:25 PM Feb 14, 2021 | Deepika.com