ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന "പത്രോസിന്റെ പടപ്പുകൾ' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേർന്ന് റിലീസ് ചെയ്തു.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് പത്രോസിന്റെ പടപ്പുകൾ. സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരും ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
മരിക്കാര്‍ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നു. വൈപ്പിൻ, എറണാകുളം എന്നിവയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.
യുവതാരങ്ങളുമായി "പത്രോസിന്റെ പടപ്പുകള്‍'; ടൈറ്റില്‍ പോസ്റ്റര്‍ എത്തി
04:57 PM Feb 14, 2021 | Deepika.com