മലയാള ടിവി പ്രേക്ഷകർക്ക് നമസ്കാരം പറഞ്ഞ് ഏഷ്യാനെറ്റ് ബിഗ്ബോസ് സീസൺ 3യിൽ ഇന്ന് രാത്രി ഏഴിന് മോഹൻലാൽ എത്തും. വമ്പൻ എൻട്രിയും പിന്നെ മത്സരത്തിൽ പങ്കെടുക്കുന്നവരെ പരിചയപ്പെടുത്തലും ആട്ടവും പാട്ടുമൊക്കെയായി മുഴുനീള ലാൽ ഷോയായി മാറും ബിഗ്ബോസ്.
അതുകൊണ്ടുതന്നെ മുഖ്യധാരാ വിനോദ വാർത്താ ചാനലുകൾക്ക് ഇന്നത്തെ പ്രൈം ടൈം വ്യൂവേർഷിപ്പിൽ വമ്പൻ തിരിച്ചടി നേരിടുമെന്നുറപ്പാണ്. ടി ആർ പി റേറ്റിംഗിൽ ബഹുദൂരം മുന്നിലുള്ള ഏഷ്യാനെറ്റ് ഒഴിച്ച് മറ്റുള്ളവർ പരിമിതമായ പോയിന്റ് വ്യത്യാസത്തിലാണ് മികച്ച അഞ്ചിൽ നിലനിൽക്കുന്നത്. അതാതു പൊസിഷൻ നിലനിർത്തുക എന്നത് മാർക്കറ്റിംഗിന് അനിവാര്യവുമാണ്.
ഇപ്പോൾ രണ്ടാംസ്ഥാനത്തുള്ള ഫ്ലവേഴ്സ് ചാനൽ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്ന അതേസമയം മുതൽ ചാനലിന് വൻ നേട്ടം കൊയ്ത "കോമഡി ഉത്സവം' സീസൺ 2 ന്റെ തുടക്കം കുറിക്കുന്ന സ്റ്റേജ് ഷോ ചിരി ചങ്കരന്മാരെ കൊണ്ട് മികച്ച എന്റർടെയ്ൻമെന്റ് ആക്കി മാറ്റും.
മഴവിൽ മനോരമ നിലവിലുണ്ടായിരുന്ന ഷെഡ്യൂൾ മാറ്റാംവരുത്തി 7.30 മുതൽ മ്യൂസിക്കൽ റിയാലിറ്റി ഷോ സൂപ്പർ 4 'പാട്ടിലലിയുന്ന പ്രണയകാല'വുമായി വാലന്റൈൻസ് ദിനത്തിൽ സംഗീത പ്രേമികളെ ചാനലിനോട് ആകർഷിപ്പിക്കാനാണ് പദ്ധതി. സീ കേരളം ചാനൽ ടിവി താരങ്ങളുടെ ഹ്യൂമർ ഷോ 'മിസ്റ്റർ ആൻഡ് മിസ്സിസ് ' ആണ് കളത്തിലിറക്കുന്നത്.
ഏഷ്യാനെറ്റ് ബിഗ് ബോസ്സിന്റെ തുടക്കത്തിന് മുൻ സീസണിൽ നിന്നും വൻ വ്യൂവേഴ്ഷിപ്പാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിൽ മികച്ച ഡിജിറ്റൽ വാല്യൂ ഉള്ള ഷോ ആയതുകൊണ്ടു തന്നെ 'ഹോട്ട് സ്റ്റാറി'ൽ കാശു വരുന്ന പ്രോഗ്രാം ആണ് 'ബിഗ് ബോസ് '
പ്രേംടി. നാഥ്
"ബിഗ്ബോസ് ' മോഹൻലാൽ ഇന്ന് പ്രൈം ടൈം കീഴടക്കൂമോ?
03:16 PM Feb 14, 2021 | Deepika.com