അജ്മല്‍ അമീര്‍, വിഷ്ണു ഉണ്ണികൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അസ്കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഈയല് " എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
ഇരുവരെയും കൂടാതെ നന്ദു, ഇര്‍ഷാദ്, നന്ദന് ഉണ്ണി, അനീഷ് ഗോപാൽ, മെറിന് ഫിലിപ്പ്, പാര്‍വതി നമ്പ്യാര്‍, പുതുമുഖം മാളവിക, സ്മിത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
വൈറ്റ് ഹൗസ് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബുവാണ് ഈയൽ നിര്‍മിക്കുന്നത്.
ഈയലുമായി അജ്മലും വിഷ്ണുവും; പോസ്റ്റർ എത്തി
03:55 PM Feb 08, 2021 | Deepika.com