തന്റെ വിവാഹം സംബന്ധിച്ച വാർത്തകൾക്ക് മറുപടിയുമായി നടി സ്വാസിക. തന്റെ വിവാഹം ഉറപ്പിച്ചു, നിശ്ചയം കഴിഞ്ഞു, പെണ്ണുകാണല്‍ കഴിഞ്ഞു എന്ന് തുടങ്ങിയ രീതിയിലാണ് വാര്‍ത്തകള്‍ വന്നതെന്നും സത്യത്തില്‍ അത്തരമൊരു തീരുമാനം ഇനിയും എടുത്തിട്ടില്ലെന്നും സ്വാസിക പറഞ്ഞു.
നടനും എഴുത്തുകാരനുമായ ബദ്രിനാഥുമായി സ്വാസികയുടെ വിവാഹം നിശ്ചയിച്ചെന്നാണ് ചില മാധ്യമങ്ങളിൽ വാർത്ത വന്നത്. ഇരുവരുമൊന്നിച്ചുള്ള ഒരു ചിത്രവും ഒപ്പം പ്രചരിച്ചിരുന്നു.
"ബദ്രിനാഥുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള പരിചയമാണ്. ഞങ്ങളൊരുമിച്ച് ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഞങ്ങള്‍ ഒരുമിക്കുകയാണിപ്പോൾ. നിലവില്‍ ഒരു വെബ് സീരീസ് ഒരുമിച്ചു ചെയ്ത് കൊണ്ടിരിക്കുകയാണ്.
ഈ പത്ത് വര്‍ഷമായിട്ടുള്ള പരിചയം, ഒരു സൗഹൃദ ബോണ്ടിംഗ് ഒക്കെയാണ്. അല്ലെങ്കില്‍ ചില സുഹൃത് ബന്ധം ഒരു നോര്‍മല്‍ സൗഹൃദത്തിന് അപ്പുറം ഡീപ്പ് റിലേഷന്‍ പോലെ ആയിരിക്കും. അങ്ങനെ ഒരു വ്യക്തി എന്ന നിലയിലും നടനായും എനിക്ക് ഒരുപാട് പിന്തുണ നല്കുന്ന ആളാണ് ബദ്രി.'- സ്വാസിക പറയുന്നു.
വിവാഹം ഉറപ്പിച്ചോ? വാർത്തകൾക്ക് മറുപടിയുമായി സ്വാസിക
05:24 PM Feb 05, 2021 | Deepika.com