"കം​പ്ലീ​റ്റ് ആ​ക്ട​റി​ൽ നി​ന്ന് കം​പ്ലീ​റ്റ് മാ​നി​ലേ​ക്കു​ള്ള ട്രാ​ൻ​സി​ഷ​നാ​ണ് അ​ത്..'

03:13 PM Feb 04, 2021 | Deepika.com

മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി നി​ര​വ​ധി ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​നാ​ണ് ഷാ​ജി കൈ​ലാ​സ്. ഇ​പ്പോ​ഴി​താ മ​മ്മൂ​ട്ടി​യു​ടെ സ​വി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ് അ​ദ്ദേ​ഹം.

എ​പ്പോ​ഴും വി​സ്മ​യി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​നു​ഷ്യ​നാ​ണ് മ​മ്മൂ​ക്ക​യെ​ന്ന് ഷാ​ജി കൈ​ലാ​സ് പ​റ​യു​ന്നു. അ​ഭി​ന​യം കൊ​ണ്ട് മാ​ത്ര​മ​ല്ല, വ്യ​ക്തി​ത്വം കൊ​ണ്ടും, ഫാ​ഷ​ൻ കൊ​ണ്ടും, ആ​രോ​ഗ്യ സം​ര​ക്ഷ​ണം​കൊ​ണ്ടും ടെ​ക്നോ​ള​ജി​യു​ടെ കാ​ര്യ​ത്തി​ലും അ​റി​വി​ന്‍റെ കാ​ര്യ​ത്തി​ലും പു​തി​യ പു​തി​യ ചി​ന്ത​ക​ൾ കൊ​ണ്ടാ​ണെ​ങ്കി​ലും മ​മ്മൂ​ക്ക സ്വ​യം ന​വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

"അ​ദ്ദേ​ഹം സ്വ​യം ന​വീ​ക​രി​ക്കു​ന്നു എ​ന്ന് മാ​ത്ര​മ​ല്ല ചു​റ്റു​പാ​ടും ഉ​ള​ള​വ​രെ ന​വീ​ക​രി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. അ​താ​ണ് എ​നി​ക്ക് കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള​ള​ത്. ഒ​രു കം​പ്ലീ​റ്റ് ആ​ക്ട​ർ എ​ന്ന​തി​ന​പ്പു​റം ഒ​രു കം​പ്ലീ​റ്റ് മാ​നി​ലേ​ക്കു​ള​ള ട്രാ​ൻ​സി​ഷ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ലൂ​ടെ ന​മ്മ​ൾ കാ​ണു​ന്ന​ത്.' - ഷാ​ജി കൈ​ലാ​സ് പ​റ​ഞ്ഞു.