പറവ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി നവാഗതനായ സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന "ചങ്ങായി' വെള്ളിയാഴ്ച തീയറ്ററിലെത്തുന്നു. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലുടെ ശ്രദ്ധേയനായ മുഹമ്മദ് ഷഫീഖ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന് കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂര്‍, വിജയന് വി. നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അയ്വ ഫിലിംസിന്റെ ബാനറില്‍ വാണിശ്രീ ആണ് ചിത്രം നിര്‍മിക്കുന്നത്. ഷഹീറ നസീറിന്റെ വരികള്‍ക്കു മോഹന്‍ സിത്താര ഈണം പകരുന്നു.
പറവയിലെ ചങ്ങാതിമാർ വീണ്ടും; "ചങ്ങായി' വെള്ളിയാഴ്ച തീയറ്ററുകളിൽ
01:58 PM Feb 04, 2021 | Deepika.com