സ​മാ​റയി​ൽ റ​ഹ്‌മാന്‍റെ നായികയായി വി​വി​യാ ശാ​ന്ത്

11:38 AM Feb 04, 2021 | Deepika.com

ചാ​ൾ​സ് ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രമായ സമാറയിൽ റഹ്‌മാന്‍റെ നായികയായി വിവിയ ശാന്ത്. റ​ഹ്‌മാന്‍റെ ഭാ​ര്യ​യാ​യി ഹ​ണി എ​ന്ന നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​വി​യാ ശാ​ന്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശ്, കാഷ്മീർ എ​ന്നി​വി​ട​ങ്ങ​ളി​ലായി ചി​ത്രീ​ക​ര​ണം പുരോഗമിക്കുകയാണ്.

മോ​ഡ​ലിം​ഗ് രം​ഗ​ത്തു നി​ന്നും സി​നി​മ​യി​ലേ​ക്ക് ചു​വ​ടു വെ​ച്ച വി​വി​യ മ​ല​യാ​ള​ത്തി​ൽ ഇ​ട്ടിമാ​ണി മെയ്ഡ് ഇൻ ചൈന, വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​യ​ത്.

മ​ല​യാ​ളം കൂ​ടാ​തെ ത​മി​ഴ്, തെ​ലു​ങ്ക് ചിത്രങ്ങളിലും വിവിയ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ത​മി​ഴി​ൽ ഭ​ര​ത്തി​ന്‍റെ നാ​യി​ക​യാ​യി "6 അ​വേ​ഴ്സ് ', തെ​ലു​ങ്കി​ൽ നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള "അം​ഗു​ലീ​യം' എ​ന്നീ സി​നി​മ​ക​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു.