താരങ്ങൾ പ്രതിഫലം കണക്കുപറഞ്ഞു വാങ്ങുന്ന കാലത്ത് ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെ സിനിമ ചെയ്ത കഥ വെളിപ്പെടുത്തുകയാണ് നടൻ നെടുമുടി വേണു.
ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലാണ് താരം പ്രതിഫലം വാങ്ങാതെ അഭിനയിച്ചത്. അഭിനയം പ്രഫഷൻ ആക്കിയിട്ടില്ലാത്ത സമയത്ത് ഫാസിലുമായുളള സൗഹൃദത്തിന്റെ പുറത്ത് ഞാൻ അഭിനയിക്കാമെന്ന് സമ്മതിച്ച സിനിമയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കളെന്നും അദ്ദേഹം പറയുന്നു.
"മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിൽ ഞാൻ ചെയ്തത് ഒരു ചെറിയ വേഷമായിരുന്നു. അന്നത്തെ ട്രെൻഡ് സെറ്റർ സിനിമയായിരുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നിരവധി പ്രഗല്ഭരായ ആർട്ടിസ്റ്റുകളെയാണ് കലാലോകത്തിന് ആ ചിത്രം സമ്മാനിച്ചത്.'- നെടുമുടി വേണു പറഞ്ഞു.
ആ മോഹൻലാൽ ചിത്രത്തിൽ നെടുമുടി അഭിനയിച്ചത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ
05:00 PM Jan 31, 2021 | Deepika.com