ബോ​ളി​വു​ഡി​ൽ പോ​കാ​ൻ ആ​ഗ്ര​ഹം തോ​ന്നി​യി​ല്ല, കാ​ര​ണം...

04:43 PM Jan 31, 2021 | Deepika.com

മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മ​നം​ക​വ​ർ​ന്ന തെ​ന്നി​ന്ത്യ​ൻ താ​ര​മാ​ണ് ന​ദി​യ മൊ​യ്തു. ക​രി​യ​റി​ന്‍റെ മി​ക​ച്ച ഘ​ട്ട​ത്തി​ലും ബോ​ളി​വു​ഡി​ൽ അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹം തോ​ന്നി​യി​ട്ടി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ടി.

നോ​ക്കെ​ത്താ​ദൂ​ര​ത്ത് ക​ണ്ണും​ന​ട്ടി​ൽ അ​ഭി​ന​യി​ച്ച് മൂ​ന്നു​വ​ർ​ഷം സി​നി​മ​യി​ൽ സ​ജീ​വ​മാ​യി നി​ന്നു, ആ ​സ​മ​യ​ത്ത് നാ​ല് ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ൽ അ​വ​സ​രം ല​ഭി​ച്ചു. അ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ ഏ​റെ തി​ര​ക്കു​ണ്ട്. അ​വി​ടെ ന​ല്ല പ്ര​ശ​സ്തി​യും സ്ഥാ​ന​വും ല​ഭി​ക്കു​ന്ന​തി​നാ​ൽ അ​ത് ഉ​പേ​ക്ഷി​ച്ച് ബോ​ളി​വു​ഡി​ൽ പോ​വാ​ൻ ആ​ഗ്ര​ഹം തോ​ന്നി​യി​ല്ലെ​ന്നും ന​ദി​യ പ​റ​യു​ന്നു.

"വി​വാ​ഹ​ത്തി​ന് അ​ല്പം മു​ൻ​പാ​ണ് മേ​നേ പ്യാ​ർ കി​യ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വി​ളി​ച്ച​ത്.​ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ കു​ടും​ബ​ജീ​വി​ത​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി. ബോ​ളി​വു​ഡ് സി​നി​മ ചെ​യ്യാ​ൻ ഇ​പ്പോ​ഴും ആ​ഗ്ര​ഹ​മി​ല്ല. എ​ന്നാ​ൽ ന​ല്ല ഒ​രു അ​വ​സ​രം വ​ന്നാ​ൽ ചെ​യ്യും.

ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഹി​ന്ദി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു. ഞാ​ൻ അ​ഭി​ന​യി​ച്ച തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ണ്ട്. ഭാ​ഷാ​ഭേ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ ഒ​രു ന​ല്ല​പാ​ലം പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ണ്ട്..' -ന​ദി​യ മൊ​യ്തു പ​റ​ഞ്ഞു