നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു.വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിട്ടുണ്ട്. ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി ഒന്പതിനു ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.
2014–ലായിരുന്നു ജോമോന്റെയും ആൻ അഗസ്റ്റിന്റെയും വിവാഹം. നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരിൽ ഒരാളാണ് ജോമോൻ ടി. ജോൺ.
ആൻ അഗസ്റ്റിനും ജോമോനും വേർപിരിയുന്നു
07:16 PM Jan 29, 2021 | Deepika.com