ദേവദാസ് ഫിലിംസിന്റെ ബാനറിൽ കല്ലയം സുരേഷ് നിർമിച്ച് അമ്പലപ്പുഴ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന "ഇവൾ ഗോപിക' എന്ന ചിത്രം ജനുവരി 29ന് തീയറ്ററുകളിൽ എത്തും. സംവിധായകന്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ടി.എം.സിദ്ദിഖാണ്.
മലയാളത്തിലും തമിഴിലുമായി ചിത്രീകരിച്ച സിനിമയിൽ ഉണ്ണി രാജേഷ്, ദേവൻ, ബെന്നി ജോൺ, കാശിനാഥ്, ഹസൻ, നിമിഷ നായർ, ശോഭാ മോഹൻ, രേഖ തുടങ്ങിയവർ അഭിനയിക്കുന്നു. ഷംസു നിലമ്പൂർ ഛായാഗ്രാഹണവും ലിൻസൺ റാഫേൽ എഡിറ്റിംഗും നിർവഹിക്കുന്നു.
എം.ഡി.മനോജ്, ശ്രീദേവി എന്നിവരുടെ വരികൾക്ക് ജോയ് മാധവ് സംഗീതം ഒരുക്കി. വിതരണം ദേവദാസ് ഫിലിംസ്.
ഇവൾ ഗോപിക 29ന് തീയറ്ററുകളിലേക്ക്
01:23 PM Jan 28, 2021 | Deepika.com