ബ്രഹ്മാണ കന്നഡ ചിത്രമായ കെജിഎഫിന് സംഗീതമൊരുക്കിയ രവി ബസ്റൂർ മലയാളത്തിലേക്ക്. ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ പവര്സ്റ്റാറിലൂടെയാണ് രവി ബസ്റൂറിന്റെ മോളിവുഡ് അരങ്ങേറ്റം. കെജിഎഫ് രണ്ടാം ഭാഗത്തിനു ശേഷം അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പവര്‍ സ്റ്റാര്‍.
വര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡെന്നിസ് ജോസഫ് ആണ്.
ബാബുരാജ്, റിയാസ് ഖാന്, അബു സലീം തുടങ്ങിയവര്‍ക്കൊപ്പം ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്റിലോര്‍, അമേരിക്കന്‍ ബോക്സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാം, കന്നഡ യുവതാരം ശ്രേയസ് മഞ്ജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന പവര്‍സ്റ്റാറിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.