ടൊവിനോ തോമസും സുരാജ് വെഞ്ഞാറമൂടും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കാണെക്കാണെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂടിന്റെ തികച്ചും വ്യത്യസ്തമായ വേഷമാറ്റത്തിൽ വന്ന പോസ്റ്ററിൽ ടൊവിനോയും ഐശ്വര്യയും ഒപ്പമുണ്ട്. ശ്രുതി രാമചന്ദ്രൻ,പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
ബോബി സഞ്ജയുടെ തിരക്കഥക്ക് മനു അശോകൻ സംവിധാനം നിർവഹിച്ചിരിക്കുന്ന കാണെക്കാണെ ഡ്രീംകാച്ചറിന്റെ ബാനറിൽ ടി ആർ ഷംസുദ്ധീനാണ് നിർമ്മിക്കുന്നത്. ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്.
കൗതുകമുണർത്തി കാണെക്കാണെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
06:50 PM Jan 24, 2021 | Deepika.com