നിവിൻ പോളി, നയൻ താര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന "ലവ് ആക്ഷൻ ഡ്രാമ'യുടെ ചിത്രീകരണം അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കും. ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ ദിനേശൻ, ശോഭന എന്നീ കഥാപാത്രങ്ങളുടെ പേരുകൾ കടമെടുത്താണ് ലവ് ആക്ഷൻ ഡ്രാമയിൽ നിവിനും നയൻതാരക്കും ധ്യാൻ പേര് നൽകിയിരിക്കുന്നത്.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന "ഹേയ് ജൂഡി'ന്റെ ചിത്രീകരണ തിരക്കിലാണ് നിവിൻ പോളി ഇപ്പോൾ. അതിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാകും.
ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം റിച്ചിയാണ് റിലീസിനൊരുങ്ങുന്ന നിവിന്റെ പുതിയ ചിത്രം.
നിവിന്റെ "ലവ് ആക്ഷൻ ഡ്രാമ' അടുത്ത വർഷം
07:50 PM Sep 07, 2017 | Deepika.com