" സാ​ജ​ൻ ബേ​ക്ക​റി since1962' ഫെ​ബ്രു​വ​രി 12ന്

09:02 PM Jan 21, 2021 | Deepika.com

"​സാ​ജ​ൻ ബേ​ക്ക​റി since1962 എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ‌ട്ടിംഗ് പൂ​ർ​ത്തി​യാ​യി. ചി​ത്രം ഫെ​ബ്രു​വ​രി പ​ന്ത്ര​ണ്ടി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. കാ​ലം മാ​റി​യി​ട്ടും പ്രാ​ചീ​ന​മാ​യ രീ​തി​യി​ൽ​ത്ത​ന്നെ ബേ​ക്ക​റി ന​ട​ത്തു​ന്ന ഒ​രു സ​ഹോ​ദ​ര​ന്‍റെ​യും സ​ഹോ​ദ​രി​യു​ടേ​യും ജീ​വി​ത​യാ​ത്ര​യും അ​തി​നി​ട​യി​ൽ വ​ന്നു ചേ​രു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ജു വ​ർ​ഗീ​സും, ലെ​ന​യു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഗ​ണേ​ഷ് കു​മാ​ർ, ഭ​ഗ​ത് മാ​നു​വ​ൽ, ജാ​ഫ​ർ ഇ​ടു​ക്കി, ര​മേ​ഷ് പി​ഷാ​ര​ടി, ജ​യ​ൻ ചേ​ർ​ത്ത​ല, ഗ്രേ​സ് ആ​ന്‍റ​ണി എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ അ​രു​ൺ ച​ന്ത​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഫ​ൺ ടാ​സ്റ്റി​ക്ക് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ,അ​ജു വ​ർ​ഗീ​സ്, വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ.

ക​ഥ - അ​രു​ൺ ച​ന്തു. തി​ര​ക്ക​ഥ - സം​ഭാ​ഷ​ണം അ​ജു വ​ർ​ഗീ​സ്, സ​ച്ചി​ൻ.​ആ​ർ. ച​ന്ദ്ര​ൻ ,അ​രു​ൺ ച​ന്തു. അ​നു എ​ലി​സ​ബ​ത്ത് ജോ​സി​ന്‍റെ വരികൾക്ക് പ്ര​ശാ​ന്ത് പി​ള്ള ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.
ഗു​രു​പ്ര​സാ​ദ് ഛായാ​ഗ്ര​ഹ​ണ​വും അ​ര​വി​ന്ദ് മ​ന്മ​ഥ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.