സൂപ്പർഹിറ്റായ ധ്രുവങ്ങൾ 16 എന്ന തമിഴ് ചിത്രത്തിനു ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരകാസുരനിൽ ഇന്ദ്രജിത്ത് എത്തുന്നത് പോലീസ് വേഷത്തിൽ. നായകനും വില്ലനും മാത്രമല്ല ഓരോ കഥാപാത്രത്തിനും പ്രാധാന്യം നൽകുന്ന ചിത്രമാണ് നരകാസുരനെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.
അരവിന്ദ് സ്വാമി, ശ്രിയ ശരണ്‍, സുൻദീപ് കിഷൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നവർ. ആര്യയും തൃഷയും പ്രധാനവേഷത്തിലെത്തിയ സർവം എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ഇതിനു മുന്‍പ് അഭിനയിച്ചത്. തമിഴ്, തെലുങ്ക് ഭാഷകളിലിൽ റിലീസ് ചെയ്യുന്ന ചിത്രം ഈ മാസം പതിനാറിന് തിയറ്ററുകളിലെത്തും.
കാർത്തിക് നരേൻ ചിത്രത്തിൽ പോലീസായി ഇന്ദ്രജിത്ത്
07:40 PM Sep 07, 2017 | Deepika.com