പറവൂർ: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രത്തിൽ പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി പ്രത്യേക അഭിഷേക പ്രാർഥന 27നു നടത്തും. രാവിലെ പത്തരയ്ക്കു ദിവ്യബലി, നൊവേന, ആരാധന, പരീക്ഷാ വിജയത്തിനായുള്ള പ്രാർഥന എന്നിവയുണ്ടാകും.
വിദ്യാർഥികളെയും അവരുടെ പഠനോപകരണങ്ങളെയും വൈദികർ ആശീർവദിച്ച് പ്രാർഥിക്കും. വിദ്യാർഥികൾക്ക് വെഞ്ചിരിച്ച പേനയും വിശുദ്ധന്റെ മധ്യസ്ഥ പ്രാർഥനാ കാർഡും വിതരണം ചെയ്യും. ഇന്നും നാളെയും രാവിലെ പത്തു മുതൽ വൈകുന്നേരം നാലുവരെ കൗണ്‍സലിംഗ് സൗകര്യവും ഉണ്ടാകും. പ്രാർഥനാശുശ്രൂഷകൾക്കു ഫാ. ജോസ് തോമസ്, ഫാ. ആന്റണി ചില്ലിട്ടശേരി, ഫാ. ജോയ കല്ലറക്കൽ, ഫാ. ജയിംസ് അറക്കത്തറ എന്നിവർ നേതൃത്വം നല്‍കും.