ബോളിവുഡിലെ പ്രിയദമ്പതികളാണ് രൺവീർ സിംഗും ദീപിക പദുക്കോണും. നഷ്ടപ്രണയങ്ങൾക്കൊടുവിലാണ് ദീപിക രൺവീർ സിംഗുമായി അടുക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് താരം തന്നെ തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ.
നിരവധി തവണ പ്രണയത്തകർച്ച സംഭവിച്ചിട്ടുള്ളത് കൊണ്ട് രണ്‍വീറിന്റെ പ്രണയം പൂർണമായും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ദീപിക പറയുന്നു.
"മറ്റൊരു ബന്ധത്തിന് ഞാൻ ആ സമയത്ത് മാനസികമായി തയാറായിരുന്നു. അതിനാൽ തന്നെ ആദ്യ കാലത്ത് താത്കാലികമായ ഡേറ്റിംഗ് ആയിരുന്നു ഞങ്ങൾ തമ്മിൽ. എന്നാൽ ഡേറ്റ് തുടങ്ങിയപ്പോൾ ഞങ്ങൾ തമ്മിൽ ഒരു ബന്ധമുണ്ടെന്ന് മനസിലായി. രണ്‍വീറിനെ ശരിക്കും ഇഷ്ടപ്പെടാൻ തുടങ്ങി. അത് അദ്ദേഹത്തിനോട് തുറന്ന് പറയാനും ആഗ്രഹിച്ചിരുന്നു...'
"ആ പ്രണയം പൂർണമായും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല'
05:04 PM Jan 18, 2021 | Deepika.com