പ്രമുഖ സംവിധായകൻ കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തീമഴ തേൻ മഴ. സെവൻ ബേഡ്സ് ക്രീയേഷൻസിനു വേണ്ടി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് പുരോഗമിക്കുന്നു.
മൂന്ന് കോളജ് വിദ്യാർഥികളുടെ ജീവിതകഥ പറയുന്ന ചിത്രമാണിത്. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ കുഞ്ഞുമോൻ താഹ, അഷ്ടമുടി കപ്പിൾസ് എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് തീമഴ തേൻ മഴ.
സൂരജ് സാജൻ, സ്നേഹ അനിൽ, ലക്ഷ്മി അശോകൻ എന്നിവർ നായികാനായകന്മാരാകുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും അണിനിരക്കുന്നു
സംവിധായകനൊപ്പം എ.വി.ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജയകുമാർ ചോറ്റാനിക്കര, ഫിറോസ് ചാലിൽ, ലെജിൻ ചെമ്മാനി എന്നിവരുടെ വരികൾക്ക് മുരളി അപ്പാടത്ത്, ഷാജി ഭജനമഠം എന്നിവർ സംഗീതം പകരുന്നു.
കുഞ്ഞുമോൻ താഹയുടെ "തീമഴ തേൻമഴ' കൊല്ലത്ത്
04:42 PM Jan 18, 2021 | Deepika.com