രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കാ​ൻ ആ​വശ്യപ്പെട്ട് അ​ക്ഷ​യ് കു​മാ​ർ

06:17 PM Jan 17, 2021 | Deepika.com

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നു​ള​ള സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ആ​രാ​ധ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ബോ​ളി​വു​ഡ് ന​ട​ൻ അ​ക്ഷ​യ് കു​മാ​ർ. ട്വി​റ്റ​റി​ലാ​ണ് അ​ദ്ദേ​ഹം സം​ഭാ​വ​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള​ള വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. മ​ക​ൾ​ക്ക് പ​റ​ഞ്ഞു കൊ​ടു​ത്ത ക​ഥ​യി​ൽ നി​ന്നാ​ണ് അ​ക്ഷ​യ് കു​മാ​ർ വീ‍​ഡി​യോ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

" ന​മ്മ​ളി​ൽ ചി​ല​ർ വാ​ന​ര​രാ​കാം, ചി​ല​ർ അ​ണ്ണാ​ന്മാ​രും. ന​മു​ക്കാ​കു​ന്ന​ത് ചെ​യ്യാം. ഞാ​ൻ തു​ട​ക്ക​മി​ടു​ന്നു. ഇ​ത് അ​നേ​ക​ർ​ക്ക് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. എന്നാൽ എത്ര രൂപയാണ് താരം സംഭാവന ചെയ്തതെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസം പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ബൈശ്വര ജില്ലയിലെ തെസ്ഗാവ് മുൻ എം‌എൽ‌എ സുരേന്ദ്ര ബഹാദൂർ സിംഗ് നൽകിയ ഒരു കോടിരൂപയാണ് രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ തുക.