സിദ്ധിഖ് - ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് കുന്നമ്മേല്‍ സംവിധാനം ചെയ്യുന്ന "പ്ലാവില' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു. ലാല്‍, സലീം കുമാര്‍, പ്രേംകുമാര്‍, സുനില്‍ സുഖദ, ധര്മ്മജന് ബോള്‍ഗാട്ടി, പാഷാണം ഷാജി,ഇടവേള ബാബു, അരുണ്‍ മാസ്റ്റര്‍, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്, ഗീത വിജയന്, പുതുമുഖം നിമ്മി ആന്റണി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്രീമൂകാംബിക കമ്മ്യൂണിക്കേഷന്‍സ്,ഡബ്ല്യൂജിഎന് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വഹിക്കുന്നു. പ്രകാശ് വാടിക്കല്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
"പ്ലാവില' തുടങ്ങി
05:44 PM Jan 17, 2021 | Deepika.com