ഓപ്പറേഷൻ ജാവ ഫെബ്രുവരി 12ന് തിയറ്ററുകളിലെത്തും. ഒരു റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ തരുൺ മൂർത്തിയാണ്. വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ്യാണ് ഓപ്പറേഷൻ ജാവ നിർമിച്ചിരിക്കുന്നത്.
വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്ക്മാൻ, ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയന്,പി ബാലചന്ദ്രന്, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ത്രില്ലടിപ്പിക്കാൻ ഓപ്പറേഷന് ജാവ
05:32 PM Jan 17, 2021 | Deepika.com