കുഞ്ഞിനായി വിരാടും അനുഷ്കയും വീട്ടിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. മുംബൈയിലെ വർളിയിലാണ് അനുഷ്ക-വിരാട് ദമ്പതികളുടെ ആഡംബര അപ്പാർട്ട്മെന്റ്. ജിമ്മും സ്പായും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടുണ്ട്. 7000 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്.ആനിമൽ തീമിലാണ് അനുഷ്ക മകൾക്കായുള്ള മുറിയൊരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ആൺകുട്ടികൾ നീലനിറം ധരിക്കണമെന്നോ പെൺകുട്ടികൾ പിങ്ക് ധരിക്കണമെന്നോ താൻ കരുതുന്നില്ല. മകൾക്കൊരുക്കിയ നഴ്സറിയിൽ എല്ലാ നിറങ്ങളുമുണ്ട്. വിരാടിനും തനിക്കും മൃഗങ്ങളെ ഏറെയിഷ്ടമാണ്, മകൾക്കും ആ സ്നേഹമുണ്ടാകണമെന്ന് കരുതുന്നു. അവ നമ്മുടെ ജീവിതത്തിൽ പ്രധാനസ്ഥാനം വഹിക്കുന്നവയാണ്, കുട്ടികൾക്ക് അനുകമ്പയും ദയയും പകരാൻ അവയ്ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു- അനുഷ്ക പറയുന്നു.
വോഗിന് നൽകിയ അഭിമുഖത്തിലാണ് അനുഷ്ക ഇക്കാര്യങ്ങൾ പങ്കുവച്ചത്. അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ ധാരാളം ചെടികളും മറ്റുമുള്ളത് അനുഷ്ക തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ജനുവരി പതിനൊന്നിനാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.
അനുഷ്ക - വിരാട് ദന്പതികൾ കുഞ്ഞിനായി വീടൊരുക്കിയതിങ്ങനെ
06:27 PM Jan 16, 2021 | Deepika.com