മലയാളസിനിമയിലെ താരരാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലിനെ നായകനാക്കി നിരവധി ഹിറ്റുകൾ സൃഷ്ടിച്ച തിരക്കഥാകൃത്താണ് ചെറിയാൻ കൽപ്പകവാടി.
മോഹൻലാലിനെ നായകനാക്കി നിരവധി ഹിറ്റുകൾ സമ്മാനിച്ചപ്പോൾ മമ്മൂട്ടിയെ എന്തു കൊണ്ട് നായകനാക്കി ചിത്രങ്ങൾ ചെയ്തില്ലയെന്ന് തുറന്നു പറയുകയാണ് ഇദ്ദേഹം. ഒരു ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് ഇദ്ദേഹം തുറന്നു പറഞ്ഞത്.
ഞാനും മോഹൻലാലും കോളജിൽ പഠിക്കുന്ന സമയത്ത് തന്നെ അടുപ്പമുണ്ടായിരുന്നു. പിന്നീട് ഞാൻ എഴുതിയ ആദ്യസിനിമയിൽ നായകനായതും മോഹൻലാൽ ആണ്. സർവകലാശാല എന്ന ചിത്രത്തിൽ. അങ്ങനെ ഞങ്ങൾ തമ്മിൽ ഒരു ഹൃദയബന്ധമുണ്ടായി.
പിന്നീടു തുടരെത്തുടരെ സിനിമകൾ സംഭവിച്ചു. മോഹൻലാൽ മറ്റൊരു സിനിമയുടെ ലൊക്കേഷനിൽ ആയിരിക്കുന്പോൾ ഞാൻ ഒരു പുതിയ കഥ പറയും. മോഹൻലാലിന് അത് ഇഷ്ടപ്പെട്ടിട്ട് എഴുതാൻ പറയും. അങ്ങനെ മോഹൻലാലിനെ നായകനാക്കി തുടരെത്തുടരെ സിനിമകൾ എഴുതാൻ എനിക്ക് കഴിഞ്ഞു.
അതുകൊണ്ട് മമ്മൂട്ടിയുടെ കാര്യത്തിലേക്ക് ചിന്ത വന്നില്ല. പിന്നീട് നിർണയം എന്ന സിനിമ മമ്മൂട്ടിക്ക് വേണ്ടി എഴുതിയതാണ്. അത് പിന്നീടു നടക്കാതെ നീണ്ടുപോയി. ഇങ്ങനെ നീണ്ടു പോയപ്പോൾ ലാൽ നിർണയത്തിന്റെ കഥ കേട്ടു. നല്ല കഥയാണല്ലോ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ആ സിനിമയിലും മോഹൻലാൽ നായകനായി- ചെറിയാൻ കൽപ്പകവാടി പറയുന്നു.
നിർണയം എഴുതിയത് മമ്മൂട്ടിക്കായി...
04:35 PM Jan 13, 2021 | Deepika.com