സംസ്ഥാനത്തെ തീയറ്ററുകൾ നീണ്ട ഇടവേളക്കു ശേഷം ഇന്ന് വീണ്ടും തുറന്നപ്പോൾ വമ്പൻ സ്വീകാര്യതയാണ് ആദ്യ പ്രദർശനങ്ങൾക്ക് ലഭിച്ചത്. 500 ഓളം തീയേറ്ററുകളിൽ 50 ശതമാനം കാണികളെയാണ് പ്രവേശിപ്പിക്കുന്നതെങ്കിലും "ഹൗസ് ഫുൾ' ബോർഡുകൾ തീയേറ്ററുകളിൽ ഉയർന്നത് ഉണർവിന്റെ ലക്ഷണമാണ്.
പല ജില്ലകളിലും മൾട്ടിപ്ലസ് തീയേറ്ററുകൾക്കു പുറമെ മിക്ക തീയേറ്ററുകളിലും "മാസ്റ്റർ' പ്രദർശ നത്തിനുണ്ട്. 2020 മാർച്ചിൽ റിലീസ് പ്ലാൻ ചെയ്ത സിനിമ കൊറോണ വൈറസ് കാരണം നീണ്ടു പോകുകയായിരുന്നു. ഒടിടി റിലീസ് ചെയ്യാൻ വമ്പൻ ഓഫറുകൾ ലഭിച്ചിരിക്കുന്നു.
ജനങ്ങൾ തീയറ്ററുകളിൽ എത്തുമോ എന്ന ആശങ്ക മാറുന്നതാണ് ഇന്നത്തെ തീയറ്റർ കാഴ്ചകൾ സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിൽ റിലീസ് ചെയ്ത 900 തിയേറ്ററിലും ഉത്സവ പ്രതീതിയാണെന്നതാണ് റിപ്പോർട്ട്. ലോകേഷ് കനക രാജ് സംവിധാനം ചെയ്ത "മാസ്റ്ററി'ൽ വിജയ്യോടൊപ്പം നായികയായ് അഭിനയിക്കുന്നത് മലയാളി താരം മാളവിക മോഹനനാണ്.
പ്രേംടി. നാഥ്
തീയറ്ററുകൾ ഉണർന്നു.. മാസ്റ്ററിന് മാസ് ഓപ്പണിംഗ്
12:12 PM Jan 13, 2021 | Deepika.com