വാങ്ക് എന്ന കഥയെ ആസ്പദമാക്കി സംവിധായകൻ വി.കെ. പ്രകാശിന്റെ മകൾ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രം റിലീസിനൊരുങ്ങുന്നു. അനശ്വര രാജൻ, നന്ദന വർമ്മ, ഗോപിക, വിനീത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജനുവരി 29നാണ് ചിത്രം റിലീസ് ചെയ്യുക.
ചിത്രം തിയറ്ററുകളിലായിരിക്കും റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ. ഷബ്ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മേജർ രവിയുടെ മകൻ അർജുൻ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകൻ.
ഔസേപ്പച്ചന്റെ ഗാനങ്ങൾക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികൾ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറിൽ കെ.പി. സിറാജുദ്ദീൻ, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്
ഒരു പെൺകുട്ടിയുടെ വാങ്ക് വിളിക്കണമെന്നുള്ള ആഗ്രഹവും തുടർന്നുള്ള സംഭവ വികാസങ്ങളും പ്രതിപാദിക്കുന്ന കഥ സമകാലിക മലയാളം വാരികയാണ് പ്രസിദ്ധീകരിച്ചത്.
അനശ്വര രാജൻ നായികയാകുന്ന "വാങ്ക്' റിലീസിനൊരുങ്ങുന്നു
02:52 PM Jan 12, 2021 | Deepika.com