അ​ങ്ങ​നെ​യൊ​രു വേ​ഷം മോ​ഹ​ൻ​ലാ​ൽ ചെ​യ്ത​പ്പോ​ൾ ഭ​യ​മു​ണ്ടാ​യി​രു​ന്നു: ര​ൺ​ജി പ​ണി​ക്ക​ർ

11:55 AM Jan 12, 2021 | Deepika.com

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജോ​ഷി സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​ണ് പ്ര​ജ. സി​നി​മ​യി​ൽ വ​ലി​യ ഡ​യ​ലോ​ഗു​ക​ൾ ഒ​റ്റ​ടേ​ക്കി​ൽ പ​റ​ഞ്ഞ് മോ​ഹ​ൻ​ലാ​ൽ സൃ​ഷ്ടി​ച്ച വി​സ്മ​യം ആ​രാ​ധ​ക​രി​ലു​ണ്ടാ​ക്കി​യ ആ​വേ​ശം ചെ​റു​തൊ​ന്നു​മാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ ഇ​ക്കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യു​ക​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ര​ൺ​ജി പ​ണി​ക്ക​ർ.

സി​നി​മ​യി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ട​നെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ടോ എ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും മോ​ഹ​ൻ​ലാ​ൽ അ​ങ്ങ​നെ​യൊ​രു വേ​ഷം ചെ​യ്ത​പ്പോ​ൾ ത​നി​ക്ക് ഭ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ര​ൺ​ജി പ​ണി​ക്ക​രു​ടെ വാ​ക്കു​ക​ളി​ങ്ങ​നെ.

"ഞാ​ൻ എ​ഴു​തി​യ പ്ര​ജ എ​ന്ന സി​നി​മ​യി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ട​നെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ടോ എ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ൽ അ​ങ്ങ​നെ​യൊ​രു വേ​ഷം ചെ​യ്ത​പ്പോ​ൾ എ​നി​ക്ക് ഭ​യ​മു​ണ്ടാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ശ​രീ​ര ഭാ​ഷ​യ്ക്ക് യോ​ജി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നി​ല്ല അ​ത്. പ​ക്ഷേ സു​രേ​ഷ് ഗോ​പി​യു​ടെ കാ​ര്യ​ത്തി​ലാ​ണെ​ങ്കി​ൽ ഏ​തു നെ​ടു​നീ​ള​ൻ ഡ​യ​ലോ​ഗ് കൊ​ടു​ത്താ​ലും അ​തൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന് ഈ​സി​യാ​ണ്'. രൺജി പണിക്കർ പറഞ്ഞു.