ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നൂറിന് ഷെരീഫ്. സോഷ്യല്‍ മീഡിയയിലും താരമായ നൂറിന് തന്റെ ആദ്യ ചിത്രത്തില്‍ അനുഭവം പങ്കുവച്ചിരുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് നൂറിന് മനസ് തുറന്നത്.
അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് നൂറിനെയായിരുന്നു. എന്നാല്‍ പ്രിയ വാര്യര്‍ അപ്രതീക്ഷിതമായി വൈറല്‍ താരമായി മാറിയതോടെ നൂറിന് ഉപനായികയായി മാറേണ്ടി വരികയായിരുന്നു. നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരം സംവിധായകന് പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നുവെന്ന് നൂറിന് പറയുന്നു.
"എനിക്കന്ന് പതിനെട്ട് വയസേയുള്ളൂ. ഏറ്റവും കൂടുതല്‍ ദേഷ്യവും വാശിയും നിരാശയുമൊക്കെ തോന്നുന്ന സമയം. എനിക്ക് പകരം അതില്‍ നായികയായി മാറിയ പ്രിയാ വാര്യരെ പിന്നീട് നേരിട്ട് കണ്ടിട്ടില്ല.
ചിത്രത്തില്‍ നായകനായി അഭിനയിച്ച റോഷനെ ഒന്നുരണ്ടു തവണ കണ്ടു. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്-'നൂറിന് പറഞ്ഞു . മരട് 357 ആണ് നൂറിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
അതിൽ പിന്നെ പ്രിയയെ നേരിട്ട് കണ്ടിട്ടില്ല
12:47 PM Jan 11, 2021 | Deepika.com