കോമഡിക്ക് പ്രാധാന്യം നല്കി ജിബു ജേക്കബ് ഒരുക്കിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമായിരുന്നു വെള്ളിമൂങ്ങ. ഈ സിനിമയില്‍ ബിജു മേനോനായിരുന്നു നായകന്.
വന്‍ ഹിറ്റായ വെള്ളിമൂങ്ങയില്‍ അനുകരിച്ചത് സിപിഎം നേതാവ് എം ബി രാജേഷിനെയായിരുന്നുവെന്ന് ടിനി ടോം തന്നെ ഒരിക്കല്‍ വെളിപ്പെടുത്തി.
വെള്ളിമൂങ്ങയിലെ ഗെറ്റപ്പുകണ്ടാല്‍ തന്നെയറിയാം, എം.ബി. രാജേഷിനെയാണ് ഞാന്‍ അനുകരിച്ചതെന്ന്. കൂടാതെ ഇതു സംവിധായകന് ജിബു ജേക്കബിനും ഇഷ്ടപ്പെടുകയായിരുന്നു. പിന്നീട് എം ബി രാജേഷിനോട് ഇതു പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ രൂപമാണ്, സ്വഭാവമല്ല അനുകരിച്ചിരിക്കുന്നത്, ദേഷ്യം തോന്നരുതെന്ന്. സ്വഭാവമല്ലല്ലോ രൂപമല്ലേ അനുകരിച്ചത് കുഴപ്പമില്ലെന്ന് എം ബി രാജേഷ് മറുപടി പറഞ്ഞുവെന്നും ടിനി ടോം വ്യക്തമാക്കി.
വെള്ളിമൂങ്ങയില്‍ ടിനി ടോം അനുകരിച്ചത് ആ രാഷ്ട്രീയ നേതാവിനെ
05:08 PM Jan 10, 2021 | Deepika.com