ചാര്‍ലിയുടെ തമിഴ് റീമേക്കില്‍ കവിത ആലപിച്ച് ദുല്‍ഖര്‍ സല്മാൻ. ആര്. മാധവന്, ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന മാര എന്ന ചിത്രത്തിന്റെ ട്രെയ്ലറിന് വോയ്സ് ഓവര്‍ ആയാണ് ദുല്‍ഖര്‍ കവിത ആലപിക്കുന്നത്.
ദുല്‍ഖര്‍ കവിത ചൊല്ലിയതിലെ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടന് മാധവൻ. ചിത്രത്തിന്റെ ട്രെയിലറിനോടൊപ്പം നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോയും മാധവന് പങ്കുവെയ്ക്കുന്നു. ട്വിറ്ററിലാണ് താരം വിഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്.മലയാളത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച കഥാപാത്രം ചാര്‍ളിയെ തമിഴില്‍ അവതരിപ്പിക്കുന്നത് മാധവനാണ്.
തമിഴ് ചാർലിക്കു വേണ്ടി കവിതയാലപിച്ച് ദുല്‍ഖര്‍
05:00 PM Jan 10, 2021 | Deepika.com