കുട്ടനാടിന്റെ പരിസ്ഥിതി രാഷ്ട്രീയം പറയുന്ന ചിത്രമാണ് കാക്കപ്പോള. കൊച്ചിയുടെ താരങ്ങള്‍ എന്ന ചിത്രത്തിനു ശേഷം എന്‍. എന്‍. ബൈജു എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം, കുട്ടനാട്, ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവിടങ്ങളിലായി ഉടന്‍ ആരംഭിക്കും.
ദേവന്, ശാന്തികൃഷ്ണ, ജയന് ചേര്‍ത്തല, സുനില്‍ സുഗദ, രാജേഷ് കോബ്രാ, വിനു സോപാനം, ജയന് അമ്പൂരി, ഷാജി പണിക്കര്‍, രതീഷ് സാരംഗി, ശരത് വെള്ളായണി, അബിജോയ്, വേണു അമ്പലപ്പുഴ, കനകലത, സീമ ജി.നായര്‍, ദീപിക, ഗാത്രി വിജയ്, അഖില അനില്‍ കുമാര്‍, ബിന്ദു ശ്രീഹരി, ആശാ നായര്‍, ശോഭനായര്‍, ജാനകി ദേവി, സഞ്ജയ് രാജ്, ഷിഫ ഫാത്തിമ, നെയ്ന, ആദി ലക്ഷ്മി എന്നിവര്‍ ചിത്രത്തിൽ വേഷമിടുന്നു.
പ്രദീപ് ശിവശങ്കരന്റേതാണ് തിരക്കഥ. ബിനു ജോര്‍ജ്, ഡി.ബി.അജിത്ത്, അജേഷ് ചന്ദ്രന് എന്നിവരുടെ വരികൾക്ക് ജോസി ആലപ്പുഴ സംഗീതം പകരുന്നു.
കുട്ടനാടിന്റെ മാറിയ മുഖം അവതരിപ്പിക്കുന്ന കാക്കപ്പോള ശ്രീ വീനസ് ഫിലിംസിന്റെ ബാനറില്‍ സതീഷ് ടി.ആര്, ടി.വേണുകുമാര്‍ എന്നിവരാണ് നിര്‍മിക്കുന്നത്.
കുട്ടനാടിന്റെ പരിസ്ഥിതി രാഷ്ട്രീയം പറഞ്ഞ് കാക്കപ്പോള
04:57 PM Jan 09, 2021 | Deepika.com