തന്റെ നഷ്ടപ്രണയത്തെക്കുറിച്ച് പങ്കുവച്ച് നടി ഇനിയ. അത് സീരിയത് റിലേഷൻഷിപ്പ് ആയിരുന്നുവെന്നും 2014ൽ ബ്രേക്കപ്പായെന്നും ഇനിയ പറഞ്ഞു. വീട്ടുകാർക്കെല്ലാവർക്കും അതറിയാമായിരുന്നു. സിനിമയിൽ നിന്നുള്ള ആളായിരുന്നില്ല അതെന്നും നടി കൂട്ടിച്ചേർത്തു.
തന്റെ ഭാവിഭർത്താവിനെക്കുറിച്ചുള്ള സങ്കല്പങ്ങളും ഇനിയ പങ്കുവച്ചു. "എന്നെ സന്തോഷപ്പെടുത്തുന്ന ഒരാളായിരിക്കണം ഭാവി വരൻ. സംസാരം ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാൻ. അതുകൊണ്ട് നന്നായി സംസാരിച്ച് എനിക്ക് കന്പനി തരുന്ന ആളാവണം. ഹെൽത്തി സംഭാഷണമാണ് ഏറെ ഇഷ്ടം.'- ഇനിയ പറഞ്ഞു
ആ പ്രണയം സീരിയസായിരുന്നു
04:33 PM Jan 06, 2021 | Deepika.com