അ​വ​സ​ര​ത്തി​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പോ​യി നി​ന്നി​ട്ടു​ണ്ട്

04:16 PM Jan 06, 2021 | Deepika.com

സി​നി​മ​യി​ലേ​ക്കെ​ത്താ​ൻ സ​ഹി​ച്ച ബു​ദ്ധി​മു​ട്ടു​ക​ൾ പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്. ജീ​വി​ത​ത്തി​ലെ വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു സി​നി​മ​യെ​ന്നും എ​ന്നാ​ൽ അ​വി​ടേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

"ഇ​ൻ​ഡ​സ്ട്രി​യി​ലെ ഒ​രാ​ളെ​യും എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. കൊ​ച്ചി​യി​ൽ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്പോ​ൾ കാ​ണി​ക​ളി​ലൊ​രാ​ളാ​യി സ്ഥാ​നം പി​ടി​ക്കു​മാ​യി​രു​ന്നു. മ​ണി​ച്ചി​ത്ര​ത്താ​ഴി​ന്‍റെ ഷൂ​ട്ടിം​ഗ് തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പാ​ല​സി​ൽ ന​ട​ക്കു​ന്പോ​ൾ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ അ​വി​ടെ നോ​ക്കി​നി​ന്നി​ട്ടു​ണ്ട്.

വ​ർ​ഷ​ത്തി​ൽ ര​ണ്ട് ബു​ധ​നാ​ഴ്ച​ക​ളി​ൽ അ​വ​സ​ര​ത്തി​നാ​യി ക​മ​ൽ​സാ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പോ​യി നി​ൽ​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ ഒ​രു​പാ​ട് സം​വി​ധാ​യ​ക​രെ കാ​ത്തുനി​ന്നി​ട്ടു​ണ്ട്. ചി​ല സി​നി​മ​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി അ​വ​സ​രം കി​ട്ടാ​ൻ രാ​വും പ​ക​ലു​മി​ല്ലാ​തെ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.'- റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് പ​റ​യു​ന്നു.