സാ​മ​ന്ത ഇ​നി ശ​കു​ന്ത​ള

03:19 PM Jan 06, 2021 | Deepika.com

കാ​ളി​ദാ​സ​ന്‍റെ അ​ഭി​ജ്ഞാ​ന ശാ​കു​ന്ത​ളം വീ​ണ്ടും സി​നി​മ​യാ​വു​ക​യാ​ണ്. ഈ ​ചി​ത്ര​ത്തി​ൽ ശ​കു​ന്ത​ള​യാ​വു​ക ന​ടി സാ​മ​ന്ത​യാ​ണ്. ഗു​ണ​ശേ​ഖ​ർ ആ​ണ് ശാ​കു​ന്ത​ളം വീ​ണ്ടും സി​നി​മ​യാ​ക്കു​ന്ന​ത്.

തെ​ലു​ങ്ക് ഭാ​ഷ​യി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു വി​ട്ടു. റാ​ണ ദ​ഗ്ഗു​ബ​ട്ടി​യെ നാ​യ​ക​നാ​ക്കി ഹി​ര​ണ്യ​ക​ശി​പു എ​ന്നൊ​രു ചി​ത്ര​വും ഗു​ണ​ശേ​ഖ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​സി​നി​മ മു​ന്നോ​ട്ട് പോ​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്.

നേ​ര​ത്തെ അ​നു​ഷ്ക ഷെ​ട്ടി​യെ നാ​യി​ക​യാ​ക്കി രു​ദ്ര​മാ​ദേ​വി എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ഒ​രു​ക്കി​യ​ത് ഗു​ണ​ശേ​ഖ​റാ​യി​രു​ന്നു. അ​തേ​സ​മ​യം ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യാ​കും ശാ​കു​ന്ത​ളം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക. പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യാ​യി​രി​ക്കും ശാ​കു​ന്ത​ളം.

മ​ണി ശ​ർ​മ്മ​യാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത്. സാമന്ത ശ​കു​ന്ത​ള ആ​കു​ന്പോ​ൾ ആ​രാ​യി​രി​ക്കും ദു​ഷ്യ​ന്ത​നാ​വു​ക എ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്.