താൻ സിനിമയിൽ മേനി പ്രദർശനം നടത്തിയിട്ടില്ലെന്ന് നടി ഷീല. ഒരു കഥാപാത്രത്തിന് വേണ്ടി അൽപ്പം ഗ്ലാമർ ആയി വന്നിട്ടുണ്ട്. അത് ആ കഥാപാത്രം ആവശ്യപ്പെടുന്നത് കൊണ്ടാണെന്നും നടി പറഞ്ഞു.
ഓവർ ഗ്ലാമർ വേഷം ധരിക്കണമെന്ന് പറഞ്ഞ രണ്ട് അവസരങ്ങളിലും താൻ പിന്മാറിയിരുന്നു. ഒന്ന് ഒരു തമിഴ് ചിത്രമായിരുന്നു. സ്വിം സ്യൂട്ട് ധരിക്കണമെന്ന് സംവിധായകൻ പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞു. അത് പോലെ ഉല്ലാസ യാത്ര എന്ന സിനിമയിൽ ഷോട്സ് ധരിച്ചുകൊണ്ട് വോളിബോൾ കളിക്കണമെന്ന് പറഞ്ഞു. അതും താൻ വിസമ്മതിച്ചുവെന്നും ഷീല കൂട്ടിച്ചേർത്തു.
"ക്രോസ്ബെൽറ്റ് മണി സാറിന്റെ കാപാലിക എന്ന സിനിമയിൽ ഞാൻ ഒരു മോശം സ്ത്രീയുടെ വേഷമാണ് ചെയ്തത്. സ്ത്രീകളെ വിറ്റ് ഉപജീവന മാർഗം നടത്തുന്ന കഥാപാത്രം. അങ്ങനെയൊക്കെയുളള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. അത് അതിന്റെ കഥയും പറയുന്ന വിഷയവും അത്രയ്ക്കും ശക്തവും പ്രസക്തവുമായതുകൊണ്ടാണ്.'- ഷീല പറയുന്നു.
"അത്തരം വേഷങ്ങൾ ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞു'
04:47 PM Jan 04, 2021 | Deepika.com