സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ ഡി​ലീ​റ്റ് ചെ​യ്ത് ദീ​പി​ക; അ​മ്പ​ര​ന്ന് ആ​രാ​ധ​ക​ർ

04:21 PM Jan 04, 2021 | Deepika.com

പു​തു​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ആ​രാ​ധ​ക​രെ​യും ഫോ​ളോ​വേ​ഴ്സി​നെ​യും അ​ന്പേ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് സൂ​പ്പ​ർ​നാ​യി​ക ദീ​പി​ക പ​ദു​ക്കോ​ൺ. പു​തു​വ​ർ​ഷ​ത്ത​ലേ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ എ​ല്ലാ പോ​സ്റ്റു​ക​ളും ഡി​ലീ​റ്റ് ചെ​യ്താ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍ ഞെ​ട്ടി​ച്ച​ത്.

ഡി​സം​ബ​ർ 31 ന് ​എ​ല്ലാ ട്വീ​റ്റു​ക​ളും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ എ​ല്ലാ ചി​ത്ര​ങ്ങ​ളും താ​രം ഡി​ലീ​റ്റ് ചെ​യ്തു.​സീ​റോ പോ​സ്റ്റും ട്വീ​റ്റും ആ​ക്കി​യ​തി​നു ശേ​ഷം പു​തു​വ​ർ​ഷ ഓ​ഡി​യോ​യു​മാ​യാ​ണ് താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യ​ത്. എ​ന്‍റെ ഓ​ഡി​യോ ഡ​യ​റി​യി​ലേ​ക്ക് എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം, എ​ല്ലാ​വ​ർ​ക്കും 2020 അ​നി​ശ്ചി​ത​ത്വ​ങ്ങ​ളു​ടേ​താ​യി​രു​ന്നു... എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് താ​രം ഓ​ഡി​യോ​യി​ൽ പു​തു​വ​ർ​ഷ ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

എ​ന്നാ​ൽ എ​ന്തു​കൊ​ണ്ടാ​ണ് താ​രം എ​ല്ലാ പോ​സ്റ്റു​ക​ളും ഡി​ലീ​റ്റ് ചെ​യ്ത​തെ​ന്ന് വ്യ​ക്ത​മ​ല്ല.​നി​ല​വി​ൽ ട്വി​റ്റ​റി​ൽ താ​ര​ത്തി​നു 27.7 മി​ല്യ​ൻ ഫോ​ളോ​വേ​ഴ്സും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 52.5 മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്സും ഉ​ണ്ട്.​നി​ല​വി​ൽ താ​രം രാ​ജ​സ്ഥാ​നി​ൽ ഭ​ർ​ത്താ​വ് ര​ണ്‍​വീ​ർ സിം​ഗു​മൊ​ത്ത് അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ്.