നടൻ കൃഷ്ണകുമാർ മിനി സ്ക്രീനിൽ വീണ്ടുമെത്തുന്ന പരമ്പര, 'കൂടെവിടെ' ജനുവരി നാലിന് ആരംഭിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30ന് പരമ്പര ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.
സൂര്യ എന്ന പെൺകുട്ടിയുടെ കുടുംബ ബന്ധങ്ങളുടെ തീക്ഷ്ണതയും ജീവിത പോരാട്ടവീര്യവും പറയുന്ന സ്വപ്നങ്ങളുടെ കൂടുതേടി പോകുന്നവരുടെ ഹൃദയഹാരിയായ കഥയാണ് സംവിധായകൻ എസ്. ലാലിന്റെ 'കൂടെവിടെ'യിലൂടെ പറയുന്നത്.
ശ്രീധന്യ, ഡോ. ഷാജു, സന്തോഷ് സഞ്ജയ്, ദേവേന്ദ്രനാഥ്, അൻഷിത, ചിലങ്ക എന്നിവരും കഥാപാത്ര നിരയിലുണ്ട്.
പ്രേം ടി.നാഥ്