ദാ​ദാ സാ​ഹി​ബ്‌ ഫാ​ൽ​കെ ​സൗ​ത്ത് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

04:51 PM Jan 03, 2021 | Deepika.com

തെ​ന്നി​ന്ത്യ​യി​ലെ ദാ​ദാ സാ​ഹി​ബ്‌ ഫാ​ൽ​കെ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ "മോ​സ്റ്റ്‌ വേ​ഴ്സറ്റൈൽ'​ആ​ക്ട​റി​നു​ള്ള പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി.​ മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്l 'ഉ​യ​രെ' യാ​ണ് മി​ക​ച്ച സി​നി​മ. ഇ​തേ ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് പാ​ർ​വ​തി മി​ക​ച്ച ന​ടി ആ​യും തി​ര​ഞ്ഞെ​ടു​ക്കപ്പെട്ടു.

'ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ'​ന്‍റെ മി​ക​വി​ൽ സുരാ​ജ് വെ​ഞ്ഞാ​റ​മൂ​ട് മി​ക​ച്ച ന​ട​നാ​യി 'ഫാ​ൽ​കെ' അ​വാ​ർ​ഡും നേ​ടി.​ "​കു​മ്പ​ള​ങ്ങി നൈ​റ്റ്സ്'​ലൂ​ടെ മ​ധു സി. ​നാ​രാ​യ​ണ​ൻ മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി.

ത​മി​ഴി​ൽ 'ടു ​ലെ​റ്റ്‌ ' മി​ക​ച്ച സി​നി​മ യാ​യ​പ്പോ​ൾ ന​ട​ൻ ധ​നു​ഷ് 'അ​സു​ര'​നി​ലൂ​ടെ മി​ക​ച്ച ന​ട​നും ജ്യോ​തി​ക ന​ടി​ക്കു​ള്ള അം​ഗീ​കാ​ര​വും ഉ​റ​പ്പി​ച്ചു. പാ​ർ​ഥി​പ​നാ​ണ് ത​മി​ഴ്ക​ത്തെ ഒ​ന്നാം ന​മ്പ​ർ സം​വി​ധാ​യ​ക​ൻ. മോ​സ്റ്റ്‌ വേ​ഴ്‌​സ​റ്റൈ​ൽ ന​ട​ൻ അ​ജി​ത് കു​മാ​റാ​ണ്.

തെ​ലു​ങ്കി​ൽ 'ജെ​യ്സി ' മി​ക​ച്ച സി​നി​മയാ​യ​പ്പോ​ൾ ന​വീൻ പോ​ളിഷെ​ട്ടി മികച്ച നടനും രശ്മിക മ​ന്ദാ​ന മികച്ച നടിയുമായി. സു​ജി​ത്താ​ണ് സം​വി​ധാ​യ​ക​ൻ. നാ​ഗാ​ർ​ജു​ന അക്കിനേ​നി മോ​സ്റ്റ്‌ വേഴ്സറ്റൈൽ ​ന​ട​നു​ള്ള അം​ഗീ​കാ​രം നേ​ടി.

ക​ന്ന​ട​യി​ൽ 'മൂ​കാഞ്ചി​യ ക​ന​സുക​ളു' മി​ക​ച്ച സി​നി​മ​യായി. ര​ക്ഷി​ത് ഷെ​ട്ടി മികച്ച നടനായപ്പോൾ ത​ന്യ ഹോ​പ്‌ ന​ടിയാ​യി. "പ്രീ​മി​യ​ർ പ​ത്മ​വ​തി' ഒ​രു​ക്കി​യ ര​മേ​ശ് ഇ​ന്ദി​ര യാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ. ശി​വ​രാ​ജ് കു​മാ​റാ​ണ് ക​ന്ന​ട​യി​ലെ മോ​സ്റ്റ്‌ വേ​ഴ്സറ്റൈൽ താ​രം.

പ്രേം ​ടി.​നാ​ഥ്.