"പു​ള്ള്' ഷിം​ല മേ​ള​യി​ൽ മി​ക​ച്ച ഇ​ന്ത്യ​ന്‍ സി​നി​മ

05:36 PM Jan 02, 2021 | Deepika.com

ആ​റാ​മ​ത് ഷിം​ല അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ "പു​ള്ള്' മി​ക​ച്ച ഇ​ന്ത്യ​ന്‍ സി​നി​മ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഫ​സ്റ്റ്ക്ലാ​പ്പ് എ​ന്ന സി​നി​മാ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും ഫ​ണ്ട് ശേ​ഖ​രി​ച്ച് നി​ര്‍​മി​ച്ച ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് റി​യാ​സ് റാ​സും പ്ര​വീ​ണ്‍ കേ​ളി​ക്കോ​ട​നും ചേ​ർ​ന്നാ​ണ്.

പ്ര​കൃ​തി​സം​ര​ക്ഷ​ണ​വും ആ​ഗോ​ള​താ​പ​ന​വും കാ​ല​വ​സ്ഥാ​വ്യ​തി​യാ​ന​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യു​ന്ന ചി​ത്രം വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ന്‍റെ അ​നു​ഷ്ഠാ​ന ക​ല​യാ​യ തെ​യ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഷ​ബി​ത​യു​ടേ​താ​ണ് ക​ഥ. വി​ധു ശ​ങ്ക​ര്‍, ബി​ജീ​ഷ് ഉ​ണ്ണി, ശാ​ന്ത​കു​മാ​ര്‍, ഷ​ബി​ത എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. ഛായാ​ഗ്രാ​ഹ​ക​ന്‍ അ​ജി വാ​വ​ച്ച​ന്‍.

റെ​യ്ന മ​രി​യ, സ​ന്തോ​ഷ് സ​ര​സ്, ധ​നി​ല്‍ കൃ​ഷ്ണ, ല​താ സ​തീ​ഷ്, ആ​ന​ന്ദ് ബാ​ല്‍ എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ള്‍.