ദൃ​ശ്യം 2 ആ​മ​സോ​ൺ പ്രൈ​മി​ൽ; ടീ​സ​റി​നു പി​ന്നാ​ലെ ഞെ​ട്ടി​ച്ച് പ്ര​ഖ്യാ​പ​നം

11:03 AM Jan 01, 2021 | Deepika.com

മ​ല​യാ​ളി​ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ദൃ​ശ്യം 2 ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്ന പ്ര​ഖ്യാ​പ​നം പ്രേ​ക്ഷ​ക​രെ​യും മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രെ​യും ഒ​രു​പോ​ലെ ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. പു​തു​വ​ർ​ഷ​ത്തി​ൽ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​മു​ഖ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മാ​യ ആ​മ​സോ​ൺ പ്രൈ​മി​ന്‍റെ ഈ ​പ്ര​ഖ്യാ​പ​നം.

സൂ​പ്പ​ർ​ഹി​റ്റ് ഫാ​മി​ലി ത്രി​ല്ല​ർ ചി​ത്ര​മാ​യ ദൃ​ശ്യ​ത്തി​ന്‍റെ ര​ണ്ടാം​പ​തി​പ്പെ​ന്ന നി​ല​യി​ൽ വ​ൻ പ്ര​തീ​ക്ഷ​ക​ളാ​ണ് ചി​ത്ര​ത്തി​നു​ള്ള​ത്. ചി​ത്ര​ത്തി​ന്‍റെ ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ ക​ഴി​വ​തും തീ​യ​റ്റ​റി​ൽ ത​ന്നെ റി​ലീ​സ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​ത്രം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലെ​ത്തു​ന്ന​ത്.

ജീ​ത്തു ജോ​സ​ഫ് എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ദൃ​ശ്യം 2 വി​ല്‍ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മീ​ന, സി​ദ്ദി​ഖ്, മു​ര​ളി ഗോ​പി, ആ​ശ ശ​ര​ത്, അ​ൻ​സി​ബ ഹ​സ​ൻ, എ​സ്ത​ർ അ​നി​ൽ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ദൃ​ശ്യം 2 നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.