ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിത്തിൻ സെക്കൻഡ്സ്. സുധീർ കരമന,അലൻസിയർ, സെബിൻ സാബു,ബാജിയോ,സാന്റിനോ മോഹൻ, മാസ്റ്റർ അർജൂൻ സംഗീത്, സരയൂ മോഹൻ, അനു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഡോക്ടർ സംഗീത് ധർമരാജൻ, വിനയൻ പി വിജയൻ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. അനിൽ പനച്ചൂരാന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.
ബോൾ എന്റർടൈയ്മെന്റിന്റെ ബാനറിൽ ഡോക്ടർ സംഗീത് ധർമരാജനാണ് ചിത്രം നിർമിക്കുന്നത്.
കൊല്ലം, കുളത്തുപ്പുഴ, ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന വിത്തിൻ സെക്കൻഡ്സ് ജനുവരി നാലിന് ആരംഭിക്കും.
വിത്തിൻ സെക്കൻഡ്സിൽ ഇന്ദ്രൻസ്
05:06 PM Dec 30, 2020 | Deepika.com