സൗ​ദി​യി​ലൊ​രു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ ചി​ത്രം

04:12 PM Dec 28, 2020 | Deepika.com

ശ​രാ​ശ​രി പ്ര​വാ​സി​യു​ടെ പ്രാ​രാ​ബ്ധ​ങ്ങ​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ളു​ടെ​യും നേ​ർ​ക്കാ​ഴ്ച​യൊ​രു​ക്കു​ന്ന ഹ്ര​സ്വ​ച​ല​ച്ചി​ത്രം ഭാ​ണ്ഡം പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു.

സൗ​ദി അ​റേ​ബി​യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ദ​മാം- അ​ൽ കോ​ബാ​റി​ൽ നി​ന്നു​മാ​ണ് പ്ര​വാ​സി​യു​ടെ മ​നോ​നി​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​ചി​ത്ര​മൊ​രു​ങ്ങി​യ​ത്. പൂ​ർ​ണ​മാ​യും സൗ​ദിയി​ൽ ത​ന്നെ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലെ അ​ണി​യ​ക്കാ​രും അ​ഭി​നേ​താ​ക്ക​ളു​മെ​ല്ലാം പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​ണ് എ​ന്ന​താ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത.

ഷി​ബി​ൻ ആ​റ്റു​വ ആ​ണ് രചനയും ​സം​വി​ധാ​നവും നി​ർ​വ​ഹി​ച്ചി​രിക്കു​ന്ന​ത്. ഷി​ബി​ൻ ആ​റ്റു​വ, അ​ഭി​ലാ​ഷ് പൊ​ൻ​കു​ന്നം, ജി​നോ ജോ​സ്, സ​ജി​ൻ സാം, ​റ​ഫീ​ക്ക് കൂ​ട്ടി​ല​ങ്ങാ​ടി, അ​നോ കു​രു​വി​ള, റി​സ്വാ​ൻ, ബു​ഷി ജി​നോ, നി​തു സ​ജി​ൻ, ലീ​ന ആ​ന്‍റോ തുടങ്ങി പതിനഞ്ചോളം അ​ഭി​നേ​താ​ക്ക​ൾ 17 മി​നി​റ്റു​ള്ള ഈ ഹ്ര​സ്വ​ചിത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു.